ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്; സന്ദർശനം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നദ്ദ എത്തുക. തുടര്‍ന്ന് സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ യോഗത്തെയും ജെ പി നദ്ദ അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷന്‍ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തും.
തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ രാവിലെ നെടുമ്ബാശ്ശേരിക്ക് പോകും. നാളെ വൈകുന്നേരം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും.



Author Coverstory


Comments (0)